പ്രതീകാത്മക ചിത്രം

 
World

യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു

അപകടത്തിൽ നാല് വാഹനങ്ങളും രണ്ട് ഷിപ്പിങ് കണ്ടെയ്നറുകളും കത്തിനശിച്ചു

Sarath Nath MS

ലോസ് ഏഞ്ചൽസ്: അമെരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ലർലൈൻ അവന്യൂവിനും നോർഡ്‌ഹോഫ് സ്ട്രീറ്റിനും ഇടയിലെ പാർക്കിങ് ഏരിയയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.

അപകടത്തിൽ നാല് വാഹനങ്ങളും രണ്ട് ഷിപ്പിങ് കണ്ടെയ്നറുകളും കത്തിനശിച്ചു. പ്രദേശത്ത് നടന്ന ബസ് അപകടം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ സ്ഥാപനത്തിന്‍റെ ഹെലികോപ്റ്ററാണ് തകർന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് 50ഓളം അഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ