വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വാണിജ്യമന്ത്രി പീയുഷ് ഗോയലും

 
World

തീരുവ യുദ്ധം: ആഗോള വേദികളിൽ തിരിച്ചടിയുമായി ഇന്ത്യ

ഐക്യരാഷ്ട്ര സഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജി-20 യോഗത്തിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും അമെരിക്കയുടെ ഏകപക്ഷീയമായ ഈ തീരുമാനത്തിനെതിരേ പ്രതിഷേധമറിയിക്കും.

Reena Varghese

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള അമെരിക്കൻ നീക്കത്തിനെതിരേ ആഗോള വേദികളിൽ കടുത്ത നിലപാട് അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജി-20 യോഗത്തിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും അമെരിക്കയുടെ ഏകപക്ഷീയമായ ഈ തീരുമാനത്തിനെതിരേ പ്രതിഷേധമറിയിക്കും.

അതേസമയം ഡോണൾഡ് ട്രംപിന് തീരുവ ചുമത്താൻ യുഎസ് കോൺഗ്രസ് അനുമതി നൽകിയത് ഇന്ത്യ-അമെരിക്ക വ്യാപാര കരാർ ചർച്ചകളെ പ്രതിസന്ധിയിലാക്കി. സ്വന്തം ഊർജ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്‍റെ 51 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ചൈനയ്ക്ക് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

അമെരിക്ക നിലപാട് കടുപ്പിച്ചാൽ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള യു.എസ്. നീക്കത്തെ യുക്രെയ്ൻ സ്വാഗതം ചെയ്തു.

സെപ്റ്റംബർ 24-ലെ ട്രംപ്-ഷീ ചർച്ചയിലെ തീരുമാനങ്ങളും അധിക തീരുവ വിഷയത്തിലെ വ്യക്തതയും അടിസ്ഥാനമാക്കിയാകും ഇന്ത്യ-അമേരിക്കൻ വ്യാപാര കരാറിന്‍റെ ഭാവി നിർണ്ണയിക്കപ്പെടുക.

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി