ഇറാൻ പാർലമെന്‍റ് സ്പീക്കർ ഖാലിബാഫ്

 
World

ആക്രമണത്തിന് ആനുപാതികമായ പ്രതികരണം പണ്ട് ...

കളിയുടെ നിയമങ്ങൾ മാറിയെന്ന് വൈകും മുമ്പേ ആക്രമണകാരികൾ തിരിച്ചറിയണമെന്ന് ഖാലിബാഫ്

Reena Varghese

ടെഹ്റാൻ: ഇറാനു നേരെയുള്ള ഏതൊരു ആക്രമണത്തിനും അതിവേഗത്തിലുള്ളതും അതിശക്തവും കഠിനവുമായ തിരിച്ചടിയായിരിക്കും നൽകുകയെന്ന് പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. മുൻപ് നൽകിയിരുന്നതു പോലെ ആക്രമണങ്ങൾക്ക് ആനുപാതികമായ പ്രതികരണങ്ങൾ മാത്രം നൽകുന്ന കാലഘട്ടം അവസാനിച്ചെന്ന് അമെരിക്ക പൂർണമായും മനസിലാക്കിയിട്ടുണ്ടാകുമെന്നും ഖാലിബാഫ് പറഞ്ഞു. ശത്രുക്കളുടെ സൈനിക താവളങ്ങൾക്ക് നേരെ അടുത്തിടെ ഇറാൻ നടത്തിയ സൈനിക നടപടികൾ ഇതിന്‍റെ തുടക്കം മാത്രമാണ്.

കളിയുടെ നിയമങ്ങൾ മാറിയെന്ന് വൈകുന്നതിന് മുൻപ് ആക്രമണകാരികൾ തിരിച്ചറിയണമെന്ന് ഖാലിബാഫ് മുന്നറിയിപ്പ് നൽകി. യുഎസ് ഉപരോധങ്ങൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിനെതിരെ നയതന്ത്രപരമായും സൈനികപരമായും നേട്ടം കൈവരിച്ചതുപോലെ, അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയും പ്രചാരണങ്ങളെയും ഇറാൻ ജനത അനായാസം മറികടക്കുമെന്നും സ്പീക്കർ അവകാശപ്പെട്ടു.

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി

ആലുവയെ വിടാതെ പിടിച്ച് മണൽ മാഫിയ; പ്രായപൂർത്തിയായ കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ

ടിവികെ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു, ഞെട്ടിക്കുന്ന സിസിടിവി വിഡിയോ പുറത്ത്

ചാക്കിൽ പെൺകുട്ടിയുടെ തലയില്ലാത്ത ഉടൽ, അട്ടപ്പാടിയിൽ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി