അമെരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ്

 

file photo

World

യുഎസിന്‍റെ ഒൻപതാം വ്യോമസേനാഭ്യാസം പശ്ചിമേഷ്യയിൽ ആരംഭിച്ചതായി സ്ഥിരീകരിച്ച് പെന്‍റഗൺ

അമെരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പും മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിട്ടുണ്ട്

Reena Varghese

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ അമെരിക്കയുടെ ഒൻപതാം വ്യോമസേനാഭ്യാസം പശ്ചിമേഷ്യയിൽ തുടങ്ങിയതായി സ്ഥിരീകരിച്ച് പെന്‍റഗൺ. യുഎസ് സെൻട്രൽ കമാൻഡിന്‍റെ കീഴിലുള്ള ഈ അഭ്യാസം മേഖലയിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനും ഇറാന്‍റെ ഏത് നീക്കത്തെയും നേരിടാൻ യുഎസ് സജ്ജമാണെന്ന് ബോധ്യപ്പെടുത്താനുമായിട്ടാണ്.

വ്യോമാഭ്യാസത്തിലേയ്ക്ക് കടക്കും മുമ്പേ അമെരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു. ഇതോടെ മേഖലയിലെ അമെരിക്കൻ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി.

വ്യോമസേനയുടെ പ്രഹരശേഷി തെളിയിക്കുന്നതിനും സഖ്യകക്ഷികളുമായി ചേർന്ന് അതിവേഗം സൈനിക നീക്കം നടത്തുന്നതിനും ഈ അഭ്യാസം സഹായിക്കുമെന്ന് എഎഫ്സിഇഎൻടി കമാൻഡർ ഡെറക് ഫ്രാൻസ് പറഞ്ഞു. ഏതു പ്രതികൂല സാഹചര്യത്തിലും കൃത്യതയോടെ ബോംബ് വർഷിക്കാനും യുദ്ധ വിമാനങ്ങൾ പറത്താനും യുഎസ് സൈന്യത്തിനു സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാനിൽ ഡിസംബറിൽ ആരംഭിച്ച പ്രതിഷേധം ഭരണകൂട വിരുദ്ധ വികാരമായി മാറിയിരിക്കുകയാണ്. ജനുവരി എട്ടു മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ ഇതു വരെ ആറായിരത്തിലധികം പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമാക്കിയുള്ള മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു. 17,000 ത്തോളം മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകിയത്.

ലോകകപ്പ് തൂക്കാൻ വന്ന ഇംഗ്ലീഷ് സിംഹങ്ങളെ കൂട്ടിലടച്ച് കംഗാരുപ്പട; ഏഴാം കിരീടത്തിൽ മുത്തമിട്ട് ഓസീസ് വനിതകൾ

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം