ഇമ്രാൻ ഖാൻ

 
World

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

‌മണിക്കൂറുകൾക്കകം ഷിഫ ഇന്‍റർനാഷക്ഷണൽ ആശുപത്രിയിലേക്ക് ആദ്ദേഹത്തെ മാറ്റാനും സെപ്റ്റംബർ 16 വരെ ചികിത്സ തുടരാനും പാക് സുപ്രീം കോടതിയുടെ നിർദേശം

Namitha Mohanan

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീക്ക് ഇ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാൻഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്. മെഡിക്കൽ റിപ്പോർട്ടുകൾ മുൻനിർ‌ത്തി ഇമ്രാന്‍റെ കുടുംബവും പാർട്ടി നേതാക്കളും ഉന്നയിച്ച ദീർഘകാലമായുള്ള ആവശ്യത്തിലാണ് നടപടി.

‌മണിക്കൂറുകൾക്കകം ഷിഫ ഇന്‍റർനാഷക്ഷണൽ ആശുപത്രിയിലേക്ക് ആദ്ദേഹത്തെ മാറ്റാനും സെപ്റ്റംബർ 16 വരെ ചികിത്സ തുടരാനുമാണ് പാക് സുപ്രീം കോടതിയുടെ നിർദേശം. കോടതിയുത്തരവ് സ്വാഗതാർഹമാണെന്നും, ഇത് മുൻപേ വന്നിരുന്നെങ്കിൽ ഇമ്രാന്‍റെ കാഴ്ചശക്തിയും ആരോഗ്യസ്ഥിതിയും ഇത്രയും മോശമാവില്ലായിരുന്നെന്ന് പിടിഐ വക്താവ് നഈം ഹൈദർ പൻജുത വ്യക്തമാക്കി.

ഇതിനൊപ്പം ഓരോ ആഴ്ചയും അദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതിയും കോടതി നൽകി. ഇമ്രാൻ ഖാന്‍റെ ഡോക്ടറും അദ്ദേഹത്തിന്‍റെ സഹോദരിയുമായ ഡോ. ഉസ്മ ഖാനെയും ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യം വിലയിരുത്താനും കോടതി ഉത്തരവിൽ പറയുന്നു.

2022 ഏപ്രില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്തായ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. തോഷഖാന അഴിമതിക്കേസിലാണ് ഇമ്രാന്‍ ജയിലിലായത്. ആദ്യം അറ്റോക്ക് ജയിയിലായിരുന്നു. പിന്നീടാണ് അതീവ സുരക്ഷയുള്ള അഡ്യാല ജയിലിലേക്ക് മാറ്റിയത്.

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം