കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

 
World

കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

എങ്ങനെയാണ് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടത് എന്നതിന്‍റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

നീതു ചന്ദ്രൻ

ദുബായ്: സോമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇന്ധന കപ്പലിലെ ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള അഞ്ച് നാവികർ കൊല്ലപ്പെട്ടു. കപ്പലിന്‍റെ നിയന്ത്രണം നിലവിൽ സോമാലിയൻ സൈന്യം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യക്കാരൻ, മൂന്നു പാക്കിസ്ഥാനികളഅ് ഒരു മ്യാൻമർ സ്വദേശി എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. എംടി ഓണർ 25 എന്ന കപ്പലാണ് കൊള്ളക്കാർ റാഞ്ചിയിരുന്നത്.

സോമാലിയയിലെ അർധ സ്വയംഭരണ പ്രദേശമായ പണ്ട്‌ലൻഡിലെ മാരിടൈം പൊലീസ് ഫോഴ്സാണ് കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. എങ്ങനെയാണ് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടത് എന്നതിന്‍റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലേക്ക് പോകുന്നതിനിടെ ഏപ്രിലിലാണ് 17 പേരുള്ള കപ്പൽ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്.

18,500 ബാരൽ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്. അതേ സമയം ടോഗോ പതാകയോടു കൂടിയ മറ്റൊരു കപ്പലിനെ കൊള്ളക്കാർ സ്വ‌തന്ത്രമാക്കി. മേയ് 2നാണ് ഈ കപ്പൽ കൊള്ളക്കാർ റാഞ്ചിയത്.

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

എസ്‌ഐആര്‍; വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ; വീട്ടുജോലിക്കാരനെ കാണാനില്ല

ഹൈന്ദവ സംഘത്തിനു വേണ്ടി സ്ത്രീ ജീവനക്കാരെ ഒഴിവാക്കി; ഐഫൽ ടവർ മേധാവി രാജിയിലേക്ക്