പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഇൻഡോനേഷ്യ
ജക്കാർത്ത: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഇൻഡോനേഷ്യ. വിദേശരാജ്യങ്ങളിലെ ഭരണാധികാരികൾക്കും രാഷ്ട്ര തലവന്മാർക്കും ഇൻഡോനേഷ്യ നൽകുന്ന പരമോന്നത പുരസ്കാരമായ ബിന്താങ് റിപ്പബ്ലിക് ഇൻഡോനേഷ്യ ആദിപൂർണ പുരസ്കാരമാണ് മോദിക്ക് നൽകുക.
രാജ്യത്തിന് നൽകിയ അസാധാരണ സംഭാവനകളെയും ഉഭയകക്ഷി ബന്ധങ്ങളെയും മുൻനിർത്തിയാണ് വിദേശഭരണാധികാരികൾക്ക് ഈ പുരസ്കാരം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡോനോഷ്യൻ സന്ദർശനവേളയിലാണ് ജക്കാർത്തയിൽ വച്ച് നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രസിഡന്‍റ് പ്രബോവോ സുഹിയാന്തോ ഈ പ്രഖ്യാപനം നടത്തിയത്. തുടർന്ന് നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുകയും ചെയ്തു.
അമേരിക്ക, റഷ്യ, ഫ്രാൻസ്, ഗ്രീസ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 27രാജ്യങ്ങൾ അവരുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചിട്ടുണ്ട്. ഇതിൽ അവസാനത്തേതാണ് ഇൻഡോനേഷ്യയുടേത്.