യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം

 
World

യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം

യുഎസിന്‍റെ 'MQ-9 റീപ്പർ' വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തത്.

UAE Correspondent

തെഹ്‌റാൻ: ഇറാന്‍റെ വ്യോമാതിർത്തി ലംഘിച്ച യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. യുഎസിന്‍റെ 'MQ-9 റീപ്പർ' വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തത്. കൂടാതെ അതിർത്തി ലംഘിക്കാൻ ശ്രമിച്ച അമെരിക്കയുടെ മറ്റൊരു അത്യാധുനിക എഫ്-35 യുദ്ധവിമാനത്തിന് നേരെയും 'RQ-4' നിരീക്ഷണ ഡ്രോണിന് നേരെയും ഇറാൻ സൈന്യം വെടിയുതിർത്തതായും ഇറാൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കൃത്യമായ ഇന്‍റലിജൻസ് നിരീക്ഷണത്തിലൂടെയാണ് ശത്രുവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതെന്നും, ഇറാൻ വ്യോമപ്രതിരോധ സേനയുടെ ശക്തമായ തിരിച്ചടിയെ തുടർന്ന് യുഎസ് യുദ്ധവിമാനവും നിരീക്ഷണ ഡ്രോണും മേഖലയിൽ നിന്ന് പിൻവാങ്ങിയെന്നും ഐആർജിസി അറിയിച്ചു. നിലവിലുള്ള വെടിനിർത്തൽ കരാറുകൾ ലംഘിക്കാനുള്ള യുഎസ് സൈന്യത്തിന്‍റെ ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഹൊർമൂസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ പുതിയ സൈനിക നീക്കം. നിലവിലെ സംഭവവികാസങ്ങളിൽ യുഎസ് പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ടു

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റും; പ്രോജക്ട് സീറോ പദ്ധതിയുമായി രമേശ് ചെന്നിത്തല

ഹയർ സെക്കൻഡറി പ്രവേശനത്തിന് ജൂൺ മൂന്നുവരെയുള്ള അപേക്ഷിക്കാം; ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ എട്ടിന്‌

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

റിവ്യൂ ബോംബിങ്ങിനെതിരേ നിയമനടപടിക്ക് ഫിലിം ചേംബർ; അശ്വന്ത് കോക്കിനെതിരേ സൈബർ പൊലീസിൽ പരാതി നൽകും