മൊജ്തബ ഖമനേയി ആരോഗ‍്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാൻ മാധ‍്യമം| Video

 
World

മൊജ്തബ ഖമനേയി ആരോഗ‍്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാൻ മാധ‍്യമം| Video

ഖമനേയിയുടെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് അഭ‍്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് തങ്ങളുടെ ഔദ‍്യോഗിക വെബ്സൈറ്റിലൂടെയാണ് മെഹർ വാർത്താ ഏജൻസി വിഡിയോ പുറത്തുവിട്ടത്

Aswin AM

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ വിഡിയോ ദൃശ‍്യങ്ങൾ പുറത്ത്. ഇറാൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മെഹർ വാർത്താ ഏജൻസിയാണ് അദ്ദേഹത്തിന്‍റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഖമനേയിയുടെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് അഭ‍്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് തങ്ങളുടെ ഔദ‍്യോഗിക വെബ്സൈറ്റിലൂടെയാണ് മെഹർ വാർത്താ ഏജൻസി വിഡിയോ പുറത്തുവിട്ടത്.

മൊജ്തബ ആരോഗ‍്യവാനായിരിക്കുന്നതും ചുറ്റുമുള്ള ആളുകളുമായി സംസാരിക്കുന്നതുമാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഈ വിഡിയോ എവിടെ വച്ച് ചിത്രീകരിച്ചതാണെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

ഇറാന്‍റെ പരമോന്നത നേതാവായി ചുമതലയേറ്റെടുത്ത ശേഷം സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസികൾ മുഖേന നിരവധി രേഖാമൂലമുള്ള പ്രസ്താവനകൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ടെങ്കിലും ചിത്രങ്ങളോ ശബ്ദരേഖയോ പുറത്തുവിട്ടിരുന്നില്ല.

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിലും മൊജ്തബ ഉണ്ടായിരുന്നില്ല. മൊജ്തബയുമായി ബന്ധപ്പെടുന്നത് നിലവിലെ സാഹചര‍്യത്തിൽ പ്രയാസമാണെന്ന് ഇറാനിയൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ അടുത്തിടെ വ‍്യക്തമാക്കിയിരുന്നു.

മൊജ്തബ 90 ശതമാനം ഇല്ലാതായെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പറഞ്ഞിരുന്നു. മൊജ്തബ മോശം സ്ഥിതിയിലാണെന്ന് അടുത്തിടെ ഇസ്രയേൽ മാധ‍്യമമായ ചാനൽ 14 റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ആരോഗ‍്യവാനാണെന്ന് വ‍്യക്തമാക്കുന്ന തരത്തിൽ മെഹർ വാർത്താ ഏജൻസി വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് സഹോദരൻ; അജയ് ആയങ്കി അറസ്റ്റിൽ

ജെൻസിയെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടു, അതോടെ ആ തീരുമാനമെടുത്തു; രാജിയിൽ‌ പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ

ഫോട്ടോ എടുപ്പും റീല്‍സ് ചിത്രീകരണവും ഇവിടെവേണ്ട; ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് തമിഴ്നാട് സർക്കാർ

8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 20 കാരനെതിരേ പോക്സോ കേസ്

വൈദ്യുതി വകുപ്പു മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് സണ്ണി ജോസഫ്