പരസ്തു അഹമ്മദ്

 
World

ഹിജാബ് ധരിക്കാതെ പാട്ടുപാടി; ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ!

അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്

Namitha Mohanan

ടെഹ്റാൻ: ഓൺലൈൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന് കാട്ടി അറസ്റ്റു ചെയ്ത ഇറാനിയൻ ഗായിക പരസ്തു അഹമ്മദിന് 74 ചാട്ടവാറടി ശിക്ഷ. 2024 ൽ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്ത ഓൺ‌ലൈൻ പരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റും ശിക്ഷയും. പരസ്തുവിനൊപ്പം സംഘത്തിലെ എട്ടുപേർക്കു കൂടി ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഖോമിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവർഷത്തേക്ക് ഇറാനിൽനിന്ന് പുറത്തു പോവരുതെന്നും സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്.

അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

പരസ്തുവിനെ അറസ്റ്റു ചെയ്തതും ശിക്ഷ വിധിച്ചതും രാജ്യാന്തര തലത്തിൽ വലിയി വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളടക്കം ഈ നടപടിക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു