തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം

 
World

തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം

പതിനൊന്നു മരണം, കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും, കടുപ്പിച്ച് ഹിസ്ബുള്ള

Reena Varghese

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ശനി‍യാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായും മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിൽ പറ‍യുന്നു.

തെക്കൻ ലെബനനിലെ അലി അൽ-താഹർ നിർണായക നിരയിൽ ഇസ്രയേൽ സൈനികർക്കു നേരെ ഹിസ്ബുള്ള നീക്കം നടത്തിയതിനെ തുടർന്നാണ് സംഘടനയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

എന്നാൽ ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഐഡിഎഫ് പുറത്തു വിട്ടില്ല. നിരപരാധികളായ സാധാരണക്കാർക്കു നേരെ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ കൂട്ടക്കൊലയും അതിക്രമണങ്ങളുടെ തുടർച്ചയും ആണന്ന് ഹിസ്ബുള്ള രൂക്ഷമായി വിമർശിച്ചു.

വീടുകൾ ബോംബെറിഞ്ഞ് തകർക്കുകയും ഗ്രാമങ്ങൾ ഇല്ലാതാക്കുകയും ചെയ്തു കൊണ്ട് ലെബനൻ ജനതയുടെ ചോരയൊഴുക്കുന്ന ശത്രുവിന്‍റെ കറുത്ത ചരിത്രത്തിലേയ്ക്ക് മറ്റൊരു ഭീകരമായ കുറ്റകൃത്യം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇസ്രയേലിനൊപ്പം നിൽക്കുന്ന യുഎസിനും ഈ ആക്രമണങ്ങളിൽ പങ്കുണ്ടെന്നും ഹിസ്ബുള്ള ആരോപിച്ചു.

ബിജെപി ദേശീയ ടീമിൽ 10 വനിതകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആറ് നേതാക്കളും

രാജസ്ഥാനിൽ പീഡനാരോപണം: സ്കൂൾ പ്രിൻസിപ്പലിന്‍റെ മുഖത്ത് പെൺകുട്ടികൾ മഷിയൊഴിച്ചു

ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞ് ശ്രീലങ്ക; ആദ്യ ഇന്നിങ്‌സില്‍ 178 റണ്‍സ് ലീഡ്

കേരള ഇനി കേരളം; കേരളത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിച്ചാൽ ശമ്പളത്തിന്‍റെ 20 ശതമാനം വെട്ടിക്കുറ‍യ്ക്കും; അസം സർക്കാർ