എസ്എം- 6 മിസൈൽ നിർമാണത്തിന് 24.4 ബില്യൺ ഡോളറിന്‍റെ കരാർ
വാഷിങ്ടൺ: മിസൈൽ ശേഖരം ശക്തിപ്പെടുത്താനായി യുഎസ് വമ്പൻ കരാർ നടപ്പാക്കുന്നു. എസ്എം-6 മിസൈലുകളുടെ നിർമാണത്തിനായി 24.4 ബില്യണ്‍ ഡോളറിന്‍റെ കരാറാണ് റെയ്തിയോൺ കമ്പനിക്ക് യുഎസ് നൽകിയിരിക്കുന്നത്. വ്യോമാക്രമണങ്ങളെ നേരിടാനും ശത്രു കപ്പലുകൾക്കെതിരേ ഉപയോഗിക്കാനും ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ദൗത്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന മിസൈലാണ് എസ്എം-6. ഇറാനെതിരായ അമെരിക്കൻ സൈനിക നടപടിയായ ഓപ്പറേഷൻ എപ്പിക് ഫ്യൂരിയിൽ ഉൾപ്പടെ വൻതോതിൽ മിസൈലുകൾ ഉപയോഗിച്ചതിനെ തുടർന്ന് അമെരിക്കയുടെ ആയുധ ശേഖരത്തിൽ വൻ കുറവു വന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പെന്‍റഗൺ ഇൻസ്പെക്റ്റർ ജനറലും കോൺഗ്രഷണൽ ബജറ്റ് ഓഫീസും മിസൈൽ ശേഖരത്തിലെ കുറവും ആയുധങ്ങൾ വേഗത്തിൽ പുന:സ്ഥാപിക്കേണ്ട ആവശ്യകയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പുതിയ കരാർ അമെരിക്കയുടെ മിസൈൽ ഉൽപാദന ശേഷി വൻ തോതിൽ വർധിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കരുതുന്നത്.