ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ സഹോദരൻ മരിച്ചതായി വിവരം

 
World

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ സഹോദരൻ മരിച്ചതായി വിവരം; മരണകാരണം അവ്യക്തം

സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് മരണവാർത്ത പുറത്തുവന്നത്

Jisha P.O.

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ മരിച്ചതായി വിവരം. സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് മരണവാർത്ത പുറത്തുവന്നത്. ബഹാവൽപൂരിലെ ജാമിയ ഉസ്മാനോ അലിയിൽ രാത്രി 11 മണിക്ക് ഖബറടക്കം നടക്കുമെന്നാണ് ടെലിഗ്രാമിലെ അറിയിപ്പിൽ പറയുന്നത്.

എന്നാൽ താഹിർ എങ്ങനെ എങ്ങനെയാണ് മരിച്ചതെന്നത് സംബന്ധിച്ച് വ്യക്ത വന്നിട്ടില്ല. അസുഖത്തെക്കുറിച്ചോ മറ്റ് പ്രത്യേക സംഭവങ്ങളെക്കുറിച്ചോ സൂചനകളില്ലാത്തതിനാൽ മരണകാരണം അവ്യക്തമായി തുടരുകയാണ്.

മസൂദ് അസ്ഹറിന്‍റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ താഹിർ അൻവർ ദീർഘകാലമായി ജെയ്ഷെ മുഹമ്മദിന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 2001 ലെ പാർലമെന്‍റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമതാവളം ആക്രമണം, ഉറി ആക്രമണം, പുൽവാമ ആക്രമണം എന്നിവ നടത്തിയത് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണ്.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്