ഇറാന്‍റെ ഉന്നത നേതാക്കളെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളി നെതന്യാഹു

 
World

ഇറാന്‍റെ ഉന്നത നേതാക്കളെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം തള്ളി നെതന്യാഹു

ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും ഏറ്റവും പുതിയ വ്യാജ വാർത്ത എന്നാണ് നെതന്യാഹുവിന്‍റെ ഓഫീസ് ഒഫ് ദി ഇസ്രയേൽ ഇതിനെ കുറിച്ച് പ്രതികരിച്ചത്

Reena Varghese

ടെൽ അവീവ്: സമാധാന ചർച്ചകളിൽ പങ്കെടുക്കാനെത്തിയ ഇറാന്‍റെ രണ്ടു പ്രമുഖ നേതാക്കളെ ഇസ്രയേൽ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ഇസ്രയേൽ. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ റിപ്പോർട്ടിനെ "യാഥാർഥ്യത്തെ വളച്ചൊടിക്കൽ "എന്നാണ് വിശേഷിപ്പിച്ചത്. ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിനെയും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്‍റെ വധശ്രമങ്ങളെ കുറിച്ച് ഇറാനെ അറിയിക്കുന്നതിനായി അമെരിക്ക മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും ഏറ്റവും പുതിയ വ്യാജ വാർത്ത എന്നാണ് നെതന്യാഹുവിന്‍റെ ഓഫീസ് ഒഫ് ദി ഇസ്രയേൽ ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇറാനിലെ മുതിർന്ന നേതാക്കളുടെ കൊലപാതകം തുടക്കം മുതൽക്കേ ഇസ്രയേലിന്‍റെ യുദ്ധതന്ത്രത്തിന്‍റെ ഭാഗമായിരുന്നെങ്കിലും ഏപ്രിലിൽ ആരംഭിച്ച വെടിനിർത്തൽ ചർച്ചകൾക്കിടെ അബ്ബാസ് അരാഗ്ചിയുടെയും മുഹമ്മദ് ഗാലിബാഫിന്‍റെയും ജീവൻ അപഹരിക്കാനുള്ള നീക്കം ഇറാൻ നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും