പൗരന്മാർക്ക് ജാഗ്രതാനിർദേശവുമായി ജോർദാൻ തലസ്ഥാനമായ അമ്മാനിലെ യുഎസ് എംബസി.

 
World

പശ്ചിമേഷ്യൻ യാത്രകൾ പരമാവധി ഒഴിവാക്കണം: നിർദേശവുമായി യുഎസ്

പൗരന്മാർക്ക് ജാഗ്രതാനിർദേശവുമായി ജോർദാൻ തലസ്ഥാനമായ അമ്മാനിലെ യുഎസ് എംബസി.

Reena Varghese

അമ്മാൻ: മധ്യ പൂർവേഷ്യൻ മേഖലയിൽ സൈനിക സംഘർഷങ്ങൾ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മേഖലയിലേയ്ക്കുള്ള യാത്രകൾ പുന: പരിശോധിക്കാനും അതീവ ജാഗ്രത പുലർത്താനും പൗരന്മാർക്ക് മുന്നറിയിപ്പു നൽകി ജോർദാൻ തലസ്ഥാനമായ അമ്മാനിലെ യുഎസ് എംബസി. മേഖലയ്ക്കു പുറത്തുള്ളവ ഉൾപ്പടെയുള്ള നയതന്ത്ര കാര്യാലയങ്ങൾ നിലവിൽ ലക്ഷ്യമിടപ്പെടുന്നുണ്ടെന്ന് എംബസി എക്സിലൂടെ പുറത്തു വിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇറാന്‍റെയോ ഇറാനു പിന്തുണ നൽകുന്ന മറ്റു ഗ്രൂപ്പുകളുടെയോ ഭാഗത്തു നിന്ന് യുഎസിന്‍റെ ആഗോള താൽപര്യങ്ങൾക്കോ അമെരിക്കൻ ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള മറ്റു സ്ഥാപനങ്ങൾക്കോ പൗരന്മാർക്കോ നേരെ ലോകവ്യാപകമായി ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

വരും ദിവസങ്ങളിൽ വിമാന സർവീസുകൾ റദ്ദാക്കാനും വ്യോമപാതകൾ അടച്ചിടാനും യാത്രാ തടസങ്ങൾ നേരിടാനും സാധ്യതയുണ്ടെന്നും എംബസി വ്യക്തമാക്കി. ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് പൗരന്മാർ അകന്നു നിൽക്കണമെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എംബസി അറിയിച്ചു.

"വിദ്യാർഥികൾ മടങ്ങണം"; സമരം അവസാനിപ്പിച്ച് സിജെപി

"നിരന്തരമായ സേവനങ്ങൾക്കും സംഭാവനകൾക്കും നന്ദി"; ധർ‌മേന്ദ്ര പ്രധാനെ പിന്തുണച്ച് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്

"ഊണും ഉറക്കവുമില്ലാതെയായി, അവനെന്തെങ്കിലും പറ്റുമെന്ന് പേടിച്ചു"; ഇപ്പോൾ അഭിമാനമെന്ന് അഭിജീത് ദിപ്കെയുടെ അമ്മ

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ചക് ദേ ഇന്ത്യ; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ ജന്തര്‍ മന്ദറിൽ ആഘോഷം, ദേശീയപതാക വീശി നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍