യുഎഇ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികൾക്ക് ജോർദാൻ പിന്തുണ പ്രഖ്യാപിച്ചു.

 
World

പശ്ചിമേഷ്യൻ സംഘർഷം: ജോർദാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്‍റ്

മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യംവച്ചുള്ള ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങളും അതിന്‍റെ സുരക്ഷാ പ്രത്യാഘാതങ്ങളും ചർച്ചയായി

UAE Correspondent

അബുദാബി: യുഎഇ ​സന്ദർശനത്തിനെത്തിയ ജോർദാൻ രാജാവ്​ അബ്​ദുള്ള രണ്ടാമനുമായി പ്രസിഡന്‍റ്​ ഷെയ്ഖ് മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാൻ കൂടിക്കാഴ്ച നടത്തി.

യുഎഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂം, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂം എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യംവച്ചുള്ള ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങളും അതിന്‍റെ സുരക്ഷാ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയായി. ഈ സാഹചര്യത്തിൽ യുഎഇ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികൾക്ക് ജോർദാൻ പിന്തുണ പ്രഖ്യാപിച്ചു.

യുഎഇയും ജോർദാന്‍റെ സുരക്ഷയ്ക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി സൈനിക നടപടികൾ അവസാനിപ്പിച്ച്​ സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

നേപ്പാളിൽ വീണ്ടും ഹിമപാതം

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ

10 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ