ഇറാൻ-ഖത്തർ കൂടിക്കാഴ്ച

 
World

ഇറാൻ-ഖത്തർ കൂടിക്കാഴ്ച നടത്തി

പൂർണ തോതിലുള്ള സാമ്പത്തിക യുദ്ധത്തിലൂടെ ഇറാൻ വിജയം വരിക്കുമെന്ന് ഇറാനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്

Reena Varghese

ടെഹ്റാൻ: ഇറാൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത് പൂർണതോതിലുള്ള സാമ്പത്തിക യുദ്ധത്തെയാണെന്നും ഈ മേഖലയിലും അന്തിമ വിജയം ഇറാനു തന്നെയായിരിക്കുമെന്നും ഇറാനിയൻ പാർലമെന്‍റ് സ്പീക്കറും ഔദ്യോഗിക വക്താവുമായ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) ആണ് സ്പീക്കറുടെ പ്രസ്താവന പുറത്തുവിട്ടത്.

അതോടൊപ്പം, ടെഹ്റാനിൽ സന്ദർശനം നടത്തുന്ന ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെ സംഘർഷങ്ങൾ അടിയന്തിരമായി ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത സ്പീക്കർ എടുത്തുപറഞ്ഞു. മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും, സംഘർഷങ്ങൾ കുറച്ച് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തുവെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നേപ്പാളിൽ വീണ്ടും പ്രളയഭീതി; ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നു

രക്ഷാപ്രവർത്തകരായി എത്തി മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഭീകരവിരുദ്ധ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മൂന്ന് പുതിയ എൻഐഎ പ്രത്യേക കോടതികൾ

18 കോടിയുടെ റോഡിൽ 3 മാസത്തിനകം 10 അടി ആഴമുള്ള ഗർത്തം; തകർന്നത് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച റോഡ്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 547 മൃതദേഹങ്ങൾ