കൗറൂഷ് കീവാനി

 
World

ഇസ്രയേലിനു വേണ്ടി ചാരപ്പണി; മൊസാദ് ചാരന്‍റെ വധശിക്ഷ നടപ്പാക്കി ഇറാൻ

കൗറൂഷ് കീവാനി എന്ന വ‍്യക്തിയാണ് കൊല്ലപ്പെട്ടത്

Aswin AM

ടെഹ്റാൻ: അതിസുരക്ഷാ മേഖലകളെ പറ്റിയുള്ള വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയയാളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. കൗറൂഷ് കീവാനി എന്ന വ‍്യക്തിയാണ് കൊല്ലപ്പെട്ടത്.

ഇയാൾ ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദിന് വിവരങ്ങൾ കൈമാറിയതായും ഇതേത്തുടർന്ന് വധിക്കുകയായിരുന്നുവെന്നും ഇറാൻ ജുഡീഷറിയുടെ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ‍്യ സംഘർഷം ആരംഭിച്ചതിനു ശേഷം ചാരവൃത്തി ആരോപിച്ച് വധിക്കപ്പെടുന്ന ആദ‍്യത്തെ ആളാണ് കൗറൂഷ് കീവാനി.

കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. ആറ് യൂറോപ‍്യൻ രാജ‍്യങ്ങളിലും ടെൽ അവീവിലും വച്ച് ഇയാൾക്ക് പരിശീലനം ലഭിച്ചതിന്‍റെ വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്