കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് 
World

കുവൈറ്റ് അമീർ അന്തരിച്ചു

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

MV Desk

കുവൈത്ത്: കുവൈറ്റിന്‍റെ അമീറായ (രാജാവ്) ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

2020ല്‍ കുവൈറ്റ് അമീര്‍ ആയി ചുമതലയേറ്റ ശേഷം പല തവണ ആരോഗ്യകാരണങ്ങളാല്‍ പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്. കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ നോക്കുന്നത്. നേരത്തെ ചികില്‍സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു. ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ മരണ ശേഷമാണ് ശൈഖ് നവാഫ് കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റത്.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം