വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍

 
World

മസൂദ് അസ്ഹറിന്‍റെ തലയ്ക്ക് 70 ലക്ഷം രൂപ ഇനാം; പ്രഹസനമെന്ന് ഇന്ത്യ

പാക്കിസ്ഥാന്‍റെ ഏറ്റവും പുതിയ നീക്കം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍

Reena Varghese

ന്യൂഡല്‍ഹി: ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 50 ലക്ഷം രൂപയില്‍ നിന്ന് 70 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള പാക്കിസ്ഥാന്‍റെ തീരുമാനം 'പ്രഹസനവും','വ്യാജ പ്രഖ്യാപനവുമാണെന്ന്' ചൊവ്വാഴ്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ ഭീകരനേതാവിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മന്ത്രാലയം ഇസ്‌ലാമാബാദിനോട് ആവശ്യപ്പെടുകയും ചെയ്തു. അസ്ഹറിന്‍റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാന്‍റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി 20 ലക്ഷം പാക്കിസ്ഥാനി രൂപ വര്‍ധിപ്പിച്ച് 50 ലക്ഷത്തില്‍ നിന്ന് 70 ലക്ഷമാക്കി ഉയര്‍ത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഈ പ്രതികരണം വന്നത്.

ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹർ 

പാക്കിസ്ഥാന്‍റെ ഏറ്റവും പുതിയ നീക്കം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യം ഇത്തരത്തിലുള്ള പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അവ എത്രത്തോളം അര്‍ഥശൂന്യമാണെന്ന് നമുക്കെല്ലാം അറിയാം. യാതൊരു ഫലവുമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് പകരം പാക്കിസ്ഥാന്‍ യഥാര്‍ഥവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിക്കേണ്ടത് ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ