ഷോയിബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; ദൃശ‍്യങ്ങൾ പുറത്ത്

 
World

ഷോയിബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; ദൃശ‍്യങ്ങൾ പുറത്ത്| Video

മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായികൾ അടക്കമുള്ളവരാണ് ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്

Aswin AM

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്കർ ഇ തൊയ്ബ ഭീകരർ.

മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായികൾ അടക്കമുള്ളവരാണ് ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.

പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര‍്യങ്ങൾ പുറത്തായത്. പ്രാർഥനയ്ക്കായി ഭീകരർ വരി നിൽക്കുന്ന വിഡിയോ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടർന്നാണ് ഷാഹിദ് അക്തർ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഭീകരർ ചടങ്ങിൽ പങ്കെടുത്തതിനെ പറ്റി ഷോയിബ് അക്തർ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

ഡൽഹിയിൽ എച്ച്1എൻ1 വ്യാപകമാകുന്നു; റിപ്പോർട്ട് ചെയ്തത് 2300ലധികം കേസുകൾ

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്