ട്രംപിന്‍റെ പുതിയ ഗ്രീൻകാർഡ് നിയമത്തിനെതിരേ 22 സംസ്ഥാനങ്ങൾ

 
World

ട്രംപിന്‍റെ പുതിയ ഗ്രീൻകാർഡ് നിയമത്തിനെതിരേ 22 സംസ്ഥാനങ്ങൾ

കുടിയേറ്റക്കാർക്ക് തിരിച്ചടിയാകുന്ന മാറ്റങ്ങളുൾക്കൊള്ളുന്ന പുതിയ നിയമത്തിനെതിരേയാണ് 22 സംസ്ഥാനങ്ങളുടെ നിയമ പോരാട്ടം

Reena Varghese

വാഷിങ്ടൺ: കുടിയേറ്റക്കാർക്ക് ഗ്രീൻകാർഡും വിസയും ലഭിക്കുന്നത് കൂടുതൽ ക്ളിഷ്ടതരമാക്കുന്ന പുതിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ നിയമത്തിനെതിരേ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമ നടപടി സ്വീകരിച്ചു.

സെപ്റ്റംബർ 18നു നിലവിൽ വരുന്ന ഈ നിയമപ്രകാരം ഫുഡ് അസിസ്റ്റൻസ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻകാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും.

കോൺഗ്രസിന്‍റെ അനുമതിയില്ലാതെയാണ് ഡിഎച്ച്എസ് ഈ നിയമം കൊണ്ടുവന്നതെന്നും ഇത് ജനങ്ങളിൽ ഭീതി പരത്തുമെന്നും സംസ്ഥാനങ്ങൾ കോടതിയിൽ വാദിക്കുന്നു.

രാജ്യവ്യാപകമായി സംസ്ഥാനങ്ങൾക്ക് ഏകദേശം 405 കോടി ഡോളറിന്‍റെ ഫെഡറൽ ഫണ്ട് നഷ്ടപ്പെടാൻ ഈ നിയമം ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ