ഇറാനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്

 
World

ഇറാനിയൻ ടാങ്കറുകൾ തകർത്താൽ തിരിച്ചടിക്കും

യുഎസ് ഊർജ കമ്പനികൾക്കു നേരെ കടുത്ത ഭീഷണിയുമായി ഇറാനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്

Reena Varghese

ടെഹ്റാൻ: ഇറാനിയൻ എണ്ണ ടാങ്കറുകൾ ആക്രമിച്ചു നശിപ്പിക്കുമെന്ന അമെരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പിനു പിന്നാലെ യുഎസ് ഊർജ കമ്പനികൾക്കു നേരെ കടുത്ത ഭീഷണിയുമായി ഇറാനിയൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. ഇറാന്‍റെ എണ്ണ-വാതക മേഖലകൾ വിപുലവും സുരക്ഷിതവുമല്ലാതാകുന്ന പക്ഷം , മേഖലയിലെ അമേരിക്കൻ കമ്പനികളുടെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ലെന്ന് ഖാലിബാഫ് അടിവരയിട്ടു പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലാണ് ഖാലിബാഫ് “ഞങ്ങളുടെ ആസ്തികളെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും” എന്ന പ്രതികരണം കുറിച്ചത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ സൂചിപ്പിക്കുന്ന കൃത്രിമബുദ്ധി നിർമ്മിത ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. ഇറാന്‍റെ ടാങ്കറുകൾ തകർത്താൽ ആഗോള ഊർജ മേഖലയെയും അമേരിക്കൻ സാമ്പത്തിക താൽപര്യങ്ങളെയും ഒരുപോലെ ലക്ഷ്യമിടുമെന്നാണ് ഇതിലൂടെ ഇറാൻ വ്യക്തമാക്കുന്നത്.

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

''യഥാർഥ പ്രതി പിണറായി വിജയൻ''; മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ

ഗുരുതരമായ അഴിമതി ആരോപണം, പിണറായി വിജയന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞു; ഇഡി നടപടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി