പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ലാസ: വ്യാഴാഴ്ച ടിബറ്റിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. 14 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യയുടെ നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (ncs) അറിയിച്ചു.
ടിബറ്റും നേപ്പാളും അതിഭീകര പ്രളയത്തിന്‍റെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനവും പുനരധിവാസവും പുനസ്ഥാപിക്കാനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനം ഉണ്ടായത്.
ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, മരണസംഖ്യ 1,252 ആയി ഉയർന്നു, കുറഞ്ഞത് 4,216 പേരെ കാണാതായിട്ടുണ്ട്.