ഇറച്ചിക്കായി അറുത്ത താറാവിന്‍റെ വയറ്റിൽ 10 ഗ്രാം സ്വർണം!

 

representative image

World

ഇറച്ചിക്കായി അറുത്ത താറാവിന്‍റെ വയറ്റിൽ 10 ഗ്രാം സ്വർണം!

അധികൃതർ ഈ സ്വർണത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്

Namitha Mohanan

ബെയ്ജിങ്: ഇറച്ചിക്കായി അറുത്ത താറാവിന്‍റെ വയറ്റിൽ സ്വർണം. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ലോങ്ഹുയി കൗണ്ടിയിലാണ് സംഭവം. ഗ്രാമീണൻ കറിവയ്ക്കാനായി മുറിച്ച താറാവിന്‍റെ വയറ്റിൽ തിളങ്ങുന്ന തരികൾ കണ്ടെത്തുകയായിരുന്നു. 10 ഗ്രാമോളം സ്വർണമാണ് താറാവിന്‍റെ വയറ്റിൽ നിന്ന് കിട്ടിയത്. ‌

കൗണ്ടിയുടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചെൻഷുയി നദി മുന്ഡപ് സ്വർണഖനിക്ക് പേരുക്കേട്ട സ്ഥലമായിരുന്നു. പുഴയോരത്തെ ചെളിയിലും മണ്ണിലും ഇര തേടുന്നതിനിടെ താറാവ് സ്വർണത്തരികൾ വിഴുങ്ങിയതാകാമെന്നാണ് നിഗമനം.

അധികൃതർ ഈ സ്വർണത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ചൈനയിലെ നിയമപ്രകാരം ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ സർക്കാരിന്‍റേതാണ്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

കംഗാരുക്കളുടെ നാട്ടിൽ കടുവകളുടെ വാഴ്ച: ഒന്നാം ടെസ്റ്റിൽ ലീഡെടുത്ത് ബംഗ്ലാദേശ്

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി