ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

 
World

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തലാണ് അപകടമുണ്ടായത്

Namitha Mohanan

മിയാമി: അമെരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ 5 മരണം. ചരക്കുവിമാനം റൺവേയിൽനിന്ന് നിയന്ത്രണംതെറ്റി സമീപത്തെ പാർക്കിങ് മേഖലയിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആമസോൺ പ്രൈം എയറിന്റെ ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേ മറികടന്ന വിമാനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പ്യൂർട്ടോറിക്കോയിലെ സാൻ ഹുവാനിൽനിന്ന് പുറപ്പെട്ട പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ചരിഞ്ഞ റൺവേ മറികടന്ന് വിമാനം റൺവേയ്ക്ക് പുറത്തേക്ക് തെന്നിമാറുകയായിരുന്നു. തുടർന്ന് സമീപത്തെ സ്ഥാപനങ്ങളിലെയും വെയർഹൗസുകളിലെയും ജീവനക്കാരുടെ വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തീപിടിത്തമുണ്ടായത്.

പരുക്കേറ്റ 3 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അപകടത്തെ തുടർന്ന് മിയാമി വിമാനത്താവളത്തിലെ മുഴുവൻ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെക്കുകയും റൺവേകൾ അടയ്ക്കുകയും ചെയ്തു.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്

'ഓൾഡ് മോങ്ക്' റം അല്ല; ബോംബെ ഹൈക്കോടതിയിൽ വിശദീകരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി