വെടിനിർത്തലിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് യുഎസ് ഉറപ്പു നൽകിയതായി ലെബനൻ പ്രസിഡന്‍റ്

 
World

ലെബനന്‍റെ പരമാധികാരത്തിന് യുഎസിന്‍റെ പൂർണ പിന്തുണ

വെടിനിർത്തലിന് വേണ്ടി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് യുഎസ് ഉറപ്പു നൽകിയതായി ലെബനൻ പ്രസിഡന്‍റ്

Reena Varghese

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായും സുപ്രധാന ചർച്ചകൾ നടത്തി ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ.

ലെബനൻ സർക്കാരിനും രാജ്യത്തിന്‍റെ എല്ലാ അതിർത്തികൾക്കുള്ളിലും ദേശീയ പരമാധികാരം കൂടുതൽ ശക്തമാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്കും അമെരിക്കയുടെ പൂർണ പിന്തുണ ഇരു നേതാക്കളും ഉറപ്പു നൽകിയതായി പ്രസിഡന്‍റ് ഔണിന്‍റെ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.

ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ലെബനൻ ഈ വിവരം പുറത്തു വിട്ടത്. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകൾ കൃത്യമായി നടപ്പിലാക്കുന്നതായി ഉറപ്പാക്കാൻ യുഎസ് മുൻകൈ എടുക്കണമെന്ന് ചർച്ചയിൽ ലെബനൻ ആവശ്യപ്പെട്ടു.

ഇതിന്‍റെ ഭാഗമായി ലെബനനിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പിലാക്കുന്നതിനായി അമെരിക്ക, ലെബനൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സംയുക്ത നിരീക്ഷണ സമിതി രൂപീകരിക്കുന്നിനെക്കുറിച്ചുള്ള കാര്യങ്ങളും നേതാക്കൾ പങ്കു വച്ചു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതാണ് ഈ ഉന്നത തല ചർച്ചകൾ.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ