ബിൽ ഗേറ്റ്സ്

 
World

ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിൽ മസ്ക് പങ്കാളിയാകുന്നു: ബിൽ ഗേറ്റ്സ്

അമെരിക്ക നൽകിയിരുന്ന വിദേശ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ട്രംപിന് കൂട്ട് നിൽക്കുകയാണ് മസ്കെന്ന് ബിൽ ഗേറ്റ്സ്.

Megha Ramesh Chandran

ലോകത്തിലെ ദരിദ്രരായ കുട്ടികളെ കൊല്ലുന്നതിൽ ഈലോൺ മസ്ക് പങ്കാളിയാകുന്നു എന്ന് ആരോപിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് രംഗത്ത്. അമെരിക്ക നൽകിയിരുന്ന വിദേശ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ട്രംപിന് കൂട്ട് നിൽക്കുകയാണ് മസ്കെന്നും, ഇത് മൂലം ദരിദ്രരായ കുട്ടികൾ കൊല്ലപ്പെടുകയാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

അഞ്ചാംപനി, എച്ച്ഐവി, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരെയുളള ദരിദ്രരാഷ്ട്രങ്ങളുടെ വർഷങ്ങളുടെ പോരാട്ടം മസ്കിന്‍റെ നീക്കം മന്ദഗതിയിലാക്കിയെന്നും ബിൽ ഗേറ്റ്സ്.

മരണനിരക്ക് കുറയ്ക്കുന്നതിൽ രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ കൊണ്ട് കൈവരിച്ച പുരോഗതി ധനസഹായം വെട്ടിക്കുറയ്ക്കുന്നത് വഴി ഇല്ലാതാക്കുമെന്നും അടുത്ത നാല് മുതൽ ആറ് വർഷത്തിനുള്ളിൽ അതിന്‍റെ ആഘാതം അനുഭവപ്പെടുമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്