പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ ടിയാൻജിനിൽ എത്തിയപ്പോൾ.
credit:X/@narendramodi
ഏഴു വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചു. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള ഈ ആദ്യ സന്ദർശനത്തിലാണ് മോദി എത്തിയത്. പ്രധാന ലക്ഷ്യം എസ് സി ഒ സമ്മേളനത്തിൽ പങ്കെടുത്ത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ചയാണ്.
ജപ്പാനിലെ സന്ദർശനം അവസാനിപ്പിച്ച് മോദി ടിയാൻജിന്നിൽ ഇറങ്ങി. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലാണ് സന്ദർശനത്തിന്‍റെ പ്രധാന ഉദ്ദേശ്യം. ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ സമാധാനത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും നയിക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയിൽ സ്ഥിരത ഉറപ്പാക്കുമെന്നും മുമ്പ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മാർച്ചിൽ യുഎസ് ചൈനീസ് ഉൽപന്നങ്ങൾക്ക് നികുതി ചുമത്തിയതും ഡൽഹി സന്ദർശനത്തിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാട് പ്രകടിപ്പിച്ചതുമാണ് ഈ സന്ദർശനത്തിന് മുഖ്യ ഹേതുവായത്.
മോദി ജപ്പാനിൽ ദ്വിദിന സന്ദർശനത്തിനിടയിൽ ഇന്ത്യയ്ക്ക് ആവശ്യമായ ഇ-10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിൻ പ്രോട്ടോടൈപ്പ് നിർമിക്കുന്ന നാലു ഫാക്റ്ററികളും സന്ദർശിച്ചു. ചന്ദ്രയാൻ പദ്ധതിക്ക് സാങ്കേതിക സഹായം ഉൾപ്പടെ നിരവധി കരാറുകളിലും ഒപ്പു വച്ചു.
യുക്രെയ്നിലെയും ഗാസയിലെയും യുദ്ധവും അമെരിക്ക ഇന്ത്യയിലെ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തലും ഒക്കെ കൂടിയുള്ള ആഗോള പ്രതിസന്ധികളിലൂടെയാണ് മോദി ചൈന സന്ദർശനത്തിന് എത്തിയത്.