ക്രിസ് ഫോഗട്ട്, ഇല്യാന അലിയ

 
World

റേസിങ് ഡ്രൈവറെ വിവാഹം കഴിച്ച് മലേഷ്യൻ രാജകുമാരി|Video

ഷാങ്ക്രി ലാൻ ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

നീതു ചന്ദ്രൻ

ബ്രിട്ടിഷ് റേസിങ് ഡ്രൈവറെ വിവാഹം കഴിച്ച് മലേഷ്യൻ രാജകുമാരി തേങ്‌കു പുത്രി രാജ തെങ്‌കു പുത്രി ഇല്യാന അലിയയാണ് വിവാഹിതയായത്. റേസിങ് ഡ്രൈവറായ ക്രിസ് ഫോഗട്ട് ആണ് വരൻ. ഓഗസ്റ്റ് 7ന് രാജകീയ ചടങ്ങുകളോടെയായിരുന്നു വിവാഹം. പഹാങ് രാജ കുടുംബത്തിലുള്ളവരെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇല്യാനയും ഫ്രോഗട്ടും തമ്മിലുള്ള പ്രണയം അതീവരഹസ്യമായി വച്ചിരിക്കുകയായിരുന്നു.

മലേഷ്യയിലെ മുൻ രാജാവും പഹാങ് സുൽത്താനുമായ അബ്ദുല്ല റഇ അയാത്തുദ്ദീൻ അൽ മുസ്തഫ ബില്ലാ ഷായുടെ മകളാണ് ഇല്യാന. ഷാങ്ക്രി ലാൻ ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

ഇസ്ലാമിക്, മലയ രാജകീയ പാരമ്പര്യം അനുസരിച്ചാണ് വിവാഹം നടത്തിയത്. വിവാഹത്തിനു മുൻപു തന്നെ ഫ്രോഗട്ട് പ്രാർഥന പൂർത്തിയാക്കിയിരുന്നു.

പഹാങ് മുഖ്യമന്ത്രി വാൻ റോസ്‌ഡി വാൻ ഇസ്മൈൽ വിവാഹത്തിൽ പങ്കെടുത്തു.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും