നേപ്പാളിലെ മിന്നൽ പ്രളയത്തിന്‍റെ ദൃശ‍്യങ്ങൾ

 
World

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 160 കടന്നു, 826 പേരെ കാണാതായി

300ലധികം ഇന്ത‍്യക്കാരെ കാണാതായതായാണ് അധികൃതർ പറയുന്നത്

Aswin AM

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 165 ആ‍യി ഉയർന്നു. സമീപ കാലങ്ങളിൽ നേപ്പാളിലുണ്ടായ വലിയ ദുരന്തമാണിത്. 300ലധികം ഇന്ത‍്യക്കാരെ കാണാതായതായാണ് അധികൃതർ പറയുന്നത്. മിന്നൽ പ്രളയത്തിൽ നേപ്പാളിലെ മൂന്ന് ജില്ലകളിൽ വലിയ നാശനഷ്ടമുണ്ടായി. ചിറ്റ്‌വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇവിടെ 64 പേർക്കാണ് ജീവൻ നഷ്ടമായത്.

പ്രളയത്തെത്തുടർന്ന് കാണാതായവരിൽ ഏകദേശം 300ലധികം ഇന്ത‍്യൻ വിനോദസഞ്ചാരികളുണ്ടെന്ന് വിദേശകാര‍്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. 1000ത്തോളം കുടുംബങ്ങൾക്ക് വീട് നഷ്ടമായതായും അവരെ കാണാതായെന്നും മന്ത്രി പറഞ്ഞു. വ‍്യാഴാഴ്ച പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ദുരന്ത ബാധിത പ്രദേശം സന്ദർശിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 826 പേരെ മിന്നൽ പ്രളയത്തിൽ കാണാതായിട്ടുണ്ടെന്നാണ്.

പ്രളയത്തെത്തുടർന്ന് പരുക്കേറ്റ 73 പേർ രാജ‍്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. നേപ്പാൾ- ചൈന അതിർത്തിയിലുള്ള ഒരു നദിയിൽ മഞ്ഞുപാളികൾ രൂപപ്പെട്ടതിനെത്തുടർന്നാണ് പ്രളയമുണ്ടായതെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി അധികൃതരെ ഉദ്ധരിച്ച് മൈ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തത്.

നേപ്പാളിൽ കുടുങ്ങിയത് 53 മലയാളികൾ; സുരക്ഷിതരെന്ന് നോർക്ക

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

സേവാഗിന്‍റെയും ദ്രാവിഡിന്‍റെയും മക്കൾ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ; ഒപ്പം മലയാളി താരത്തിനും അവസരം

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതി ജഡ്ജിയുടെ ഗുരുതര ആരോപണം

മലപ്പുറത്ത് 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം