നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

 
World

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

ഇതുവരെ 1003 പേർക്കാണ് ജീവൻ നഷ്ടമായത്

Aswin AM

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 പിന്നിട്ടു. ഇതുവരെ 1003 പേർക്കാണ് ജീവൻ നഷ്ടമായത്. നാലായിരത്തോളം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്വാൻ എന്ന ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്. 321 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. നവൽപരാസി ഈസ്റ്റിൽ 216 പേരും മരിച്ചു.

583 വിദേശ പൗരന്മാർ ഉൾപ്പടെ 3,916 പേരെയാണ് കാണാതായത്. സൈനികർ, പൊലീസ് ഉദ‍്യോഗസ്ഥർ, സർക്കാർ ഉദ‍്യോഗസ്ഥർ എന്നിവരടക്കം കാണാതായവരിൽ ഉൾപ്പെടുന്നു. ഇതിനോടകം 12,000 പേരെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തി. ദുരന്തബാധിതരെ കണ്ടെത്തുന്നതിനായി നേപ്പാൾ സർക്കാർ 20,000ത്തിലേറെ സുരക്ഷാ സേനാംഗങ്ങളെ വിന‍്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണിയിലാണ് നേപ്പാൾ.

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

സഞ്ജുവും ബുംറയും തിരിച്ചെത്തി; അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം റെഡി

38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ

മാർനസ് ലബുഷെയ്നെയെ ഓസീസ് ഏകദിന ടീമിൽ നിന്നും പുറത്താക്കി