ഇന്ത‍്യാഹോമിൽ നടന്ന രക്ഷാബന്ധൻ ആഘോഷത്തിൽ നിന്ന്
ന‍്യൂയോർക്ക്: മുതിർന്ന പൗരന്മാർ താമസിക്കുന്ന കമ്മ‍്യൂണിറ്റി സെന്‍ററായ ഇന്ത‍്യാഹോമിൽ നടന്ന രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കുചേർന്ന് ന‍്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇന്ത‍്യൻ സമൂഹത്തോടൊപ്പം രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്തതിന്‍റെ ദൃശ‍്യങ്ങൾ അടക്കം മേയർ തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ട് മുഖേന പുറത്തുവിടുകയും ചെയ്തു.
ഒരു നൂൽ കൊണ്ട് പരസ്പരം സംരക്ഷിക്കാനും പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനുമുള്ള ശക്തമായ വാഗ്ദാനമാണ് രക്ഷാബന്ധനെന്ന് അദ്ദേഹം എക്സിലെഴുതി. അതേസമയം, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന‍്യൂയോർക്കിലെ പരിപാടി താൻ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ‍്യക്തമാക്കിയിരുന്നു. സ്വകാര‍്യ പരിപാടി റദ്ദാക്കുന്ന കാര‍്യത്തിൽ ഭരണകൂടത്തിന് ഇടപെടാൻ സാധിക്കുമോയെന്നത് തനിക്ക് അറിയില്ലെന്നും മേയർ പറഞ്ഞിരുന്നു.