മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല

 

file photo

World

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല

മഡുറോ സർക്കാരിന്‍റെ നിരന്തര പീഡനം മൂലം കഴിഞ്ഞ വർഷം മുതൽ മച്ചാഡോ ഒളിവിലാണ്

Reena Varghese

ഓസ്ലോ: നോർവേയിലെ ഓസ്ലോയിൽ വച്ചു നടന്ന സമാധാന നൊബേൽ പുരസ്കാര ദാനച്ചടങ്ങിൽ വെനിസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോയ്ക്ക് പങ്കെടുക്കാനായില്ല. വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോ സർക്കാരിന്‍റെ നിരന്തര പീഡനം മൂലം കഴിഞ്ഞ വർഷം മുതൽ മച്ചാഡോ ഒളിവിലാണ്.

നൊബേൽ സമ്മാനച്ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും ആ ദിവസത്തെ ബാക്കിയുള്ള പരിപാടികളിൽ അവരുടെ സാന്നിധ്യം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസമാണ് മച്ചുഡോയുടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മാധ്യമങ്ങളോടു പറഞ്ഞത്. അവരുടെ ഓസ്ലോ യാത്ര അത്യന്തം അപകടകരമായിരുന്നു എന്നും ആ പ്രസ്താവനയിൽ പറ‍യുന്നു.

വെനിസ്വേലയിൽ ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേയ്ക്കുള്ള നീതിയും സമാധാനപരവുമായ മാറ്റത്തിനായി പോരാടുന്നതിനും ജനാധിപത്യ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് മച്ചാഡോയ്ക്ക് നോർവീജിയൻ നോബൽ കമ്മിറ്റി പുരസ്കാരം നൽകിയത്.

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമ്പമ്പോ എന്തൊരു അടി; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് കൂറ്റൻ വിജയലക്ഷ‍്യം

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി