ഇസ്മായിൽ ബാഗ്ഹേ

 
World

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

24 മണിക്കൂറിനുള്ളിൽ ആയിരിക്കില്ല വരും ദിവസങ്ങളിലായിരിക്കും സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതെന്ന് ഇറാൻ വ‍്യക്തമാക്കി

Aswin AM

ടെഹ്റാൻ: 24 മണിക്കൂറിനുള്ളിൽ അമെരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്ന പാക്കിസ്ഥാന്‍റെ അവകാശവാദം തള്ളി ഇറാൻ. 24 മണിക്കൂറിനുള്ളിൽ ആയിരിക്കില്ല വരും ദിവസങ്ങളിലായിരിക്കും സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതെന്ന് ഇറാൻ വ‍്യക്തമാക്കി. ഇറാൻ വിദേശകാര‍്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗ്ഹേ ആണ് ഇക്കാര‍്യം മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയത്.

കരാറിൽ ഒപ്പു വയ്ക്കുന്ന തീയതിക്കായി കാത്തിരിക്കാമെന്നും വരും ദിവസങ്ങളിൽ ഇതിനുള്ള സാധ‍്യത തള്ളി കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാധ‍്യമമായ റോയിട്ടേഴ്സാണ് ഇറാനും അമെരിക്കയും തമ്മിൽ സമാധാന കരാറിൽ 24 മണിക്കൂറിനുള്ളിൽ‌ ഒപ്പുവയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്. ഇലക്‌ട്രോണിക് സംവിധാനം മുഖേന ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്നായിരുന്നു ഷെഹബാസ് ഷെറിഫ് പറഞ്ഞത്.

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും