ലിയോ പതിനാലാമൻ മാർപാപ്പ

 

ഫയൽ

World

മാർപാപ്പയുടെ ശ്വാസകോശത്തിൽ മുഴ; ശസ്ത്രക്രിയയ്ക്ക് വിധേയനാകും

അടുത്ത ആഴ്ച ആദ്യ ദിവസങ്ങളിൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ആയിരിക്കും ശസ്ത്രക്രിയ നടക്കുക.

MV Desk

വത്തിക്കാൻ: ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ചകളിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്താറുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പോപ്പ്. ശസ്ത്രക്രിയ ചെയ്യുന്നതാണ് ഉചിതമെന്ന ഡോക്റ്റർമാരുടെ നിർദേശം താൻ അംഗീകരിക്കുകയായിരുന്നുവെന്നും 71 വയസുള്ള പോപ്പ് വ്യക്തമാക്കി.

അടുത്ത ആഴ്ച ആദ്യ ദിവസങ്ങളിൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ആയിരിക്കും ശസ്ത്രക്രിയ നടക്കുക. അതിനു ശേഷം ഒരു മാസത്തോളം വിശ്രമവും നിർദേശിച്ചിട്ടുണ്ട്. പോപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങൾ ആശുപത്രി ഒരുക്കിയിട്ടുണ്ട്.