ചൂടിനെ പ്രതിരോധിക്കാൻ പട്ടി ഇറച്ചി സൂപ്പ് കഴിക്കൂ; ജനങ്ങൾക്ക് നിർദേശം നൽകി ഉത്തര കൊറിയ

 

representative image

World

ചൂടിനെ പ്രതിരോധിക്കാൻ പട്ടി ഇറച്ചി സൂപ്പ് കഴിക്കൂ; ജനങ്ങൾക്ക് നിർദേശം നൽകി ഉത്തര കൊറിയ

ശരീരത്തിന് ചൂട് കാലത്ത് ഊർജവും പ്രോട്ടിനും ലഭിക്കാനായി ഉത്തരകൊറിയക്കാർ പൊതുവേ സൂപ്പുകൾ കഴിക്കാറുണ്ട്

Namitha Mohanan

പ്യോങ്‌യാങ്: കൊടും ചൂട് തുടരുന്നതിനിടെ പ്രതിരോധത്തിന്‍റെ ഭാഗമായി എല്ലാവരും പട്ടി ഇറച്ചി സൂപ്പ് കഴിക്കാൻ നിർദേശിച്ച് ഉത്തരകൊറിയ. ശരീരത്തിന് ചൂട് കാലത്ത് ഊർജവും പ്രോട്ടിനും ലഭിക്കാനായി ഉത്തരകൊറിയക്കാർ പൊതുവേ സൂപ്പുകൾ കഴിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് നിർദേശം.

ചൂടു കൂടുന്നതിന് അനുസരിച്ച് കാർഡിയോവസ്‌കുലാർ അസുഖങ്ങൾ, പ്രമേഹം, ഹൈപ്പർതൈറോയ്ഡിസം എന്നിവ ഗുരുതരമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് പട്ടി ഇറച്ചി സൂപ്പ് കഴിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

Get updates on WhatsApp

ഭരണകൂടം ഇതിനെ ദേശീയ ഭക്ഷണ സംസ്‌കാരത്തിന്‍റെ ഭാഗമായി പ്രോത്സാഹിപ്പിക്കുകയും പാചക മത്സരങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, സാധാരണക്കാരായ വടക്കൻ കൊറിയക്കാർക്ക് ഇത് അവർക്ക് താങ്ങാനാവുന്നതിലും വിലപിടിപ്പുള്ള ഭക്ഷണമാണ്.

തണ്ണിമത്തൻ, വെള്ളരി, ചെറുപയർ എന്നീ സൂപ്പുകൾക്കൊപ്പമാണ് പട്ടി ഇറച്ചി സൂപ്പും കൊറിയ ശുപാർശ ചെയ്യുന്നത്. ഉത്തര കൊറിയ ഈ ഭക്ഷണം പ്രോത്സാഹിപ്പിക്കുമ്പോൾ, അയൽരാജ്യമായ ദക്ഷിണ കൊറിയ പട്ടി ഇറച്ചി വിൽപ്പനയും ഉപഭോഗവും പൂർണമായി നിരോധിക്കാനുള്ള നിയമം നടപ്പിലാക്കിവരികയാണ്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ