ഇറാനു നേരെ യുഎസ് മിസൈൽ ആക്രമണം

 
World

ഇറാനു നേരെ യുഎസ് മിസൈൽ ആക്രമണം

യുഎസ് സൈന്യം ഇറാന്‍റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ടതായി സെൻട്രൽ കമാൻഡ്

Reena Varghese

വാഷിങ്ടൺ: ഇറാന്‍റെ നാവികത്താവളങ്ങൾ ലക്ഷ്യമാക്കി യുഎസ് മിസൈൽ ആക്രമണം നടത്തി. യുഎസ് സെൻട്രൽ കമാൻഡ് ഇതു സ്ഥിരീകരിച്ചു. അമെരിക്കൻ സൈന്യം സ്വയരക്ഷയ്ക്കായിട്ടാണ് ഇറാനെതിരേ ആക്രമണം നടത്തിയതെന്നാണ് സെൻട്രൽ കമാൻഡിന്‍റെ വാദം.

യുഎസ് സൈന്യം ഇറാന്‍റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ നിന്നും യുഎസ് സൈനികർക്കു നേരെയുള്ള ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് പറയുന്നത്.

ദക്ഷിണ ഇറാനിയൻ മേഖലയിലാണ് യുഎസ് സൈന്യം സ്വയരക്ഷാ ആക്രമണങ്ങൾ നടത്തിയതെന്ന് സെന്‍റ്കോം വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്ന ഇറാനിയൻ ബോട്ടുകളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.

അറേബ്യൻ കടലിലുള്ള യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്നാണ് യുഎസ് പോർ വിമാനങ്ങൾ പറന്നുയർന്നത്. ഇറാന്‍റെ പ്രധാനനാവിക താവളം സ്ഥിതി ചെയ്യുന്ന ബന്ദർ അബ്ബാസ് പ്രദേശത്താണ് യുഎസ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹോക്കിൻസ് അറിയിച്ചു. ആക്രമണങ്ങളുടെ വ്യാപ്തി വളരെ ചെറുതായിരുന്നു എന്നാണ് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി