യുഎസിനു പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

 
World

യുഎസിനു പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

മേഖലയിൽ ഒരു യുദ്ധമുണ്ടായാൽ അതിന്‍റെ തീജ്വാലകൾ ഇറാന്‍റെ അതിർത്തികളിൽ മാത്രം ഒതുങ്ങുകയില്ലെന്നും ഇറാന്‍റെ സൈനിക വക്താവ് ഇബ്രാഹിം സോൽഫഗാരി

Reena Varghese

ടെഹ്റാൻ: കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ ഒരു സമ്പൂർണ പ്രാദേശിക യുദ്ധത്തിനുള്ള സാധ്യത വർധിച്ചതായി ഇറാന്‍റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പു നൽകി.

ഇറാന്‍റെ പരമോന്നത സൈനിക ആസ്ഥാനമായ ഖത്തം- അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സിന്‍റെ വക്താവ് ഇബ്രാഹിം സോൽഫഗാരിയാണ് ഇറാന്‍റെ ഔദ്യോഗിക മാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന അമെരിക്കയുടെ തുടർച്ചയായ പ്രകോപനങ്ങളെയും സൈനിക നീക്കങ്ങളെയും ഇറാൻ ശക്തമായി അപലപിച്ചു.

മേഖലയിൽ ഒരു യുദ്ധമുണ്ടായാൽ അതിന്‍റെ തീജ്വാലകൾ ഇറാന്‍റെ അതിർത്തികളിൽ മാത്രം ഒതുങ്ങുകയില്ലെന്നും ഇറാന്‍റെ സൈനിക വക്താവ് ഇബ്രാഹിം സോൽഫഗാരി

അമെരിക്കൻ അധിനിവേശത്തിനു കൂട്ടു നിൽക്കുന്ന ചില ഗൾഫ് രാജ്യങ്ങളുടെ നിലപാടുകൾ യുദ്ധം പശ്ചിമേഷ്യയിൽ പടർന്നു പിടിക്കാനുള്ള സാഹചര്യം ഇരട്ടിയാക്കിയതായും ഇറാൻ കുറ്റപ്പെടുത്തി. ഹോർമൂസ് കടലിടുക്കുൾപ്പടെയുള്ള തന്ത്രപ്രധാന ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകളുടെയും എണ്ണ ടാങ്കറുകളുടെയും സഞ്ചാരത്തിന് അമെരിക്കയിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള തടസമോ ഭീഷണിയോ ഉണ്ടായാൽ ഇറാൻ സൈന്യം അതിനു നിർണായകവും മാരകവുമായ മറുപടി നൽകുമെന്ന് സോൽഫഗാരി വ്യക്തമാക്കി. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരിച്ചടികളിലൂടെ ഇതു തെളിയിച്ചിട്ടുള്ളതാണെന്നും സോൽഫഗാരി ഓർമിപ്പിച്ചു.

അമെരിക്കൻ സൈന്യത്തിന് തങ്ങളുടെ മണ്ണിൽ താവളമൊരുക്കുകയോ ഏതെങ്കിലും തരത്തിലുള്ള യുദ്ധ സഹായങ്ങളോ ലോജിസ്റ്റിക്സ് പിന്തുണയോ നൽകുകയോ ചെയ്യുന്ന അയൽ രാജ്യങ്ങളുടെ നീക്കങ്ങളെ ഇറാന്‍റെ പരമാധികാരത്തിനു നേരെയും ദേശീയ സുരക്ഷയ്ക്കു നേരെയും നടക്കുന്ന യുദ്ധപ്രഖ്യാപനമായി മാത്രമേ കണക്കാക്കൂ എന്ന് ഗൾഫ് രാഷ്ട്രത്തലവന്മാർക്ക് ഇറാൻ കർശന മുന്നറിയിപ്പു നൽകി. മേഖലയിൽ ഒരു യുദ്ധമുണ്ടായാൽ അതിന്‍റെ തീജ്വാലകൾ ഇറാന്‍റെ അതിർത്തികളിൽ മാത്രം ഒതുങ്ങുകയില്ലെന്നും അമെരിക്കയെ സഹായിക്കുന്ന രാജ്യങ്ങൾ ഉൾപ്പടെ പശ്ചിമേഷ്യയിലെ മുഴുവൻ രാജ്യങ്ങളെയും അത് ചാമ്പലാക്കുമെന്നും ഇറാൻ സൈനിക വക്താവ് കൂട്ടിച്ചേർത്തു.

"കെ.ടി. ജലീൽ അപമാനിച്ചിട്ടില്ല, അധ്യാപകർ പറയുന്നത് പോലെയാണ് തോന്നിയത്": പ്രതികരണവുമായി വിദ്യാർഥികൾ

ഐബി ഉദ്യോഗസ്ഥനെ കൊന്നു, മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കി ആഴുക്കുചാലിലിട്ടു: മുൻ എഎപി നേതാവ് കുറ്റക്കാരൻ

ഇന്ത്യൻ ക്രിക്കറ്റിന്‍റെ മാനം കാത്ത് വനിതാ ടീം; ഇംഗ്ലണ്ടിനെതിരേ ചരിത്ര വിജയം

നാഗാലാൻഡിൽ സ്ഫോടനം; അസം റൈഫിൾസ് ജവാന് വീരമൃത്യു

അയോധ്യ രാമക്ഷേത്രത്തിൽ സിഇഒയെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്