സൗദിയിൽ ഹൂതി ആക്രമണം
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയിലും രാജ്യത്തിന്‍റെ തെക്കൻ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ വെളിപ്പെടുത്തൽ ചെങ്കടൽ തീരത്തെ ഹൂതി കേന്ദ്രങ്ങൾ തങ്ങൾ ആക്രമിച്ചു തകർത്തു എന്നാണ്. തിങ്കളാഴ്ച വൈകിട്ട് റിയാദിൽ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും അരാംകോ റിഫൈനറിയും മറ്റു കേന്ദ്രങ്ങളും തങ്ങൾ ലക്ഷ്യമിട്ടതായാണ് ഹൂതി വക്താവ് വ്യക്തമാക്കിയത്.
ഹൂതി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പരസ്പര പ്രതിരോധ കരാറിന്‍റെ ഭാഗമായി സൗദി അറേബ്യയിലേയ്ക്ക് സൈന്യത്തെ അയയ്ക്കുമെന്ന് പാക്കിസ്ഥാനും തുർക്കിയും പ്രഖ്യാപിച്ചു. സൗദിയാകട്ടെ അന്താരാഷ്ട്ര അംഗീകാരമുള്ള യെമനി സർക്കാരിന്‍റെ സഖ്യ കക്ഷികളോടു ചേർന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളും തിരിച്ചു പിടിക്കാനുള്ള വൻ സൈനിക നീക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
യെമൻ സൈന്യം ആയിരത്തിലേറെ വ്യോമാക്രമണങ്ങൾ നടത്തിയതായും ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയ്ക്കെതിരേ ആക്രമണം ആരംഭിച്ചതായും അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ വക്താവ് തുർക്കി അൽ-മാലികി, ചെങ്കടൽ തീരത്തെ ഹൊദൈദയിൽ ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നാവികസേന ആക്രമണം നടത്തിയതായി അറിയിച്ചു. ആയുധശേഖരങ്ങളും സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ബോട്ടുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളും നാവിക മൈനുകളും തകർത്തതായും അദ്ദേഹം വ്യക്തമാക്കി.
യെമനി ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്ന പ്രദേശങ്ങൾ ഇപ്പോൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങൾ മുഴുവൻ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യെമനി സഖ്യ സേന. കഴിഞ്ഞ മാസം ചെങ്കടല്‍ തീരത്തിന്‍റെ ഗങ്ങളും എണ്ണ, ചരക്ക് കപ്പല്‍ ഗതാഗതത്തിന് നിര്‍ണായകമായ ബാബ് അല്‍-മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളും ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.
യെമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമായതോടെ അയല്‍രാജ്യമായ സൗദി അറേബ്യക്കെതിരെയും ഹൂതികള്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. സൗദി കപ്പലുകള്‍ക്കെതിരെ കടല്‍ ഉപരോധവും ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സൗദി, പാകിസ്ഥാന്‍, തുര്‍ക്കി പ്രതിനിധികള്‍ റിയാദില്‍ അടിയന്തര യോഗം ചേര്‍ന്നു. ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കുമെന്ന് ഉറപ്പുനല്‍കുന്ന പ്രതിരോധ കരാറിന്‍റെ ലായിരുന്നു യോഗം. ഹൂതി ആക്രമണങ്ങള്‍ സൗദിയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും ചെങ്കടലിലെ എണ്ണക്കപ്പലുകളെയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച നടന്ന ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലേക്ക് എണ്ണ എത്തിക്കുന്ന സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ വഴിയുള്ള പമ്പിങ് വീണ്ടും തടസട്ടതായി സൗദി ഊര്‍ജ മേഖലയിലെ ഒരു വൃത്തം അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തടഞ്ഞതിനെ തുടര്‍ന്ന് സൗദിയുടെ എണ്ണ കയറ്റുമതിക്ക് ഈ പൈപ്പ്ലൈന്‍ നിര്‍ണായകമായി മാറിയിരുന്നു. ഇതിനിടെ ആഗോള എണ്ണ വിപണിയിലെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമാകുന്നതായി സൗദി അരാംകോ മേധാവി അമീന്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം മൂലം ആഗോള എണ്ണ ശേഖരം വളരെ താഴ്ന്ന നിലയിലാണെന്നും നിലവിലെ ആഗോള എണ്ണ വിതരണ സംവിധാനം വലിയ സമ്മര്‍ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.