ഒമാനിൽ നേരിയ ഭൂചലനം
മസ്കറ്റ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെ ആയിരുന്നു ഭൂചലനം.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. സലാലയിൽ നിന്ന് 133 കിലോമീറ്റർ വടക്കുകിഴക്കായി 2 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.