ബ്രിട്ടന്‍റെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി കെയർ സ്റ്റാർമർ 2026 ജൂലൈ 20-ന് ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് നടത്തിയ വിടവാങ്ങൽ പ്രസംഗം

 

(AP Photo/Kirsty Wigglesworth)

World

പ്രധാനമന്ത്രി പദമൊഴിഞ്ഞ് കെയ്ർ സ്റ്റാർമർ

രണ്ടുവർഷം മുമ്പത്തെക്കാൾ ബ്രിട്ടൻ ഇപ്പോൾ കൂടുതൽ ശക്തവും സുന്ദരവുമാണെന്നും സ്റ്റാർമർ

Reena Varghese

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ജൂലൈ 20ന് സ്ഥാനമൊഴിഞ്ഞു. സ്ഥാനമൊഴിയാനായി ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിലെ തന്‍റെ വസതിക്കു പുറത്തെത്തി നടത്തിയ ഒരു ചെറിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. തന്‍റെ ജോലി കഴിഞ്ഞെന്നും താൻ നല്ല കൃപയോടെയാണ് പോകുന്നതെന്നും തങ്ങൾ നേടിയ എല്ലാ കാര്യങ്ങളിലും താൻ അഭിമാനിക്കുന്നുവെന്നും ഒരു പുഞ്ചിരിയോടെയാണ് പോകുന്നതെന്നും സ്റ്റാർമർ പറഞ്ഞു. ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ചാൾസ് രാജാവിന് തന്‍റെ രാജി സമർപ്പിക്കാൻ പോകും മുമ്പാണ് സ്റ്റാർമർ ഈ വിടവാങ്ങൽ പ്രസംഗം നടത്തിയത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം തന്‍റെ ഊഴമനുസരിച്ച് കൊട്ടാരത്തിലേയ്ക്കു പോകും. ചാൾസ് രാജാവ് അദ്ദേഹത്തോട് ഒരു സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടും. അപ്പോഴാണ് ആൻഡി ബേൺഹാം പുതിയ പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. ചാൾസ് രാജാവിന്‍റെ കരങ്ങൾ ചുംബിച്ച് സ്ഥാനമേൽക്കുന്നതിനാൽ ഇതിനെ "കൈകൾ ചുംബിക്കുന്ന നിമിഷം" എന്നാണ് ബ്രിട്ടനിൽ അറിയപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ