ജോര്‍ജിയയില്‍ ഹൈവേയില്‍ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങിയ ദൃശ്യം

 

social media

World

ജോര്‍ജിയയില്‍ ഹൈവേയില്‍ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങി

ഇടിച്ചിറങ്ങിയത് എമർജൻസി ലാൻഡിങിനിടെ, വിമാനത്തിന്‍റെ വലത് ചിറക് ഒരു വാഹനത്തിൽ ഇടിച്ചു. അപകടത്തെ തുടർന്ന് റോഡ് അടച്ചു.

Reena Varghese

വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ ഹൈവേയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം വാഹനങ്ങളില്‍ ഇടിച്ചിറങ്ങി. ഗെയ്ന്‍സ് വില്ലില്‍ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. പരിശീലന വിമാനമായ ഹോക്കർ ബീച്ച് ക്രാഫ്റ്റ് ബിഇ-36 ന് എൻജിൻ തകരാറിനെ തുടർന്നാണ് പൈലറ്റ് ഹൈവേയിൽ അടിയന്തിര ലാൻഡിങ് നടത്തിയത്.

ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാന്‍റണിലെ ചെറോക്കി കൗണ്ടി റീജിയണൽ വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ എൻജിൻ തകരാർ അനുഭവപ്പെട്ടതോടെ പൈലറ്റ് തിരിച്ചിറങ്ങാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ എത്താൻ കഴിയാതെ റോഡിൽ നിർബന്ധിത ലാൻഡിങ് നടത്തുകയായിരുന്നു.

വിമാനം ഹൈവേയിൽ ഇറങ്ങുന്നതും വാഹനങ്ങളിൽ ഇടിച്ച് അപകടം സംഭവിക്കുന്നതും സംബന്ധിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിരക്കേറിയ ഹൈവേയിലേയ്ക്ക് വിമാനം ലാന്‍ഡ് ചെയ്യുന്നതും ഇതിനു പിന്നാലെ നിരവധി കാറുകളിൽ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ലാൻഡിങിനിടെ വിമാനത്തിന്‍റെ വലത് ചിറക് ഒരു വാഹനത്തിൽ ഇടിച്ചു. അപകടത്തെ തുടർന്ന് റോഡ് അടച്ചു.

നടൻ ജയസൂര‍്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

13.2 ഓവറിൽ വിജയലക്ഷ‍്യം മറികടന്നു; യുഎഇക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

പുകവലി മൂലം മസ്തിഷ്കാഘാതം; വിമുക്തഭടന് നഷ്ടപരിഹാരം നിഷേധിച്ച് സുപ്രീംകോടതി

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം

രഞ്ജി ട്രോഫി: ഷമിയുടെ തീപ്പൊരി പ്രകടനം പാഴായി, ബംഗാളിനെ തകർത്ത് ജമ്മു ഫൈനലിൽ