കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് കത്തിയമർന്നു; നിരവധി മരണം | Video 
World

കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് കത്തിയമർന്നു; നിരവധി മരണം | Video

72 പേരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനമാണ് തകര്‍ന്നുവീണത്.

Ardra Gopakumar

മോസ്‌കോ: കസാഖിസ്ഥാനിലെ അക്തൗ ഏരിയയിൽ യാത്രാവിമാനം തകര്‍ന്നുവീണു. 72 പേരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനമാണ് തകര്‍ന്നുവീണത്. നിരവധിപ്പേര്‍ മരിച്ചിരിക്കാമെന്നാണ് കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 12 യാത്രക്കാരെ രക്ഷിക്കാനായി എന്ന് പ്രാദേശിക മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ ഗ്രോസ്നിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി കസാഖിസ്ഥാന്‍ സർക്കാർ അറിയിച്ചു.

കേരള സ്റ്റോറി-2 ന്‍റെ പേര് തിരുത്തണം; ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം

വിമർശനം ശക്തമായതോടെ ഇന്ത്യ പ്രതികരിച്ചു; ഖമനേയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

എംഎസ് സി കപ്പൽ മുങ്ങിയ സംഭവം‌; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

ബാബർ അസമിനെ പുറത്താക്കിയതിന്‍റെ കാരണം വ‍്യക്തമാക്കണം; പിസിബിയോട് മുൻ പാക്ക് താരങ്ങൾ

ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്; നിയന്ത്രണങ്ങൾ നീക്കാൻ സാധ്യത