ന്യൂയോർക്കിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്|Video

 
World

ന്യൂയോർക്കിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്|Video

അപകട സമയത്ത് വിമാനത്തിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു.

നീതു ചന്ദ്രൻ

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കാനഡയിലെ മോണ്ട് റിയലിൽ നിന്ന് വന്നിറങ്ങിയ എയർ കാനഡ എക്സ്പ്രസാണ് റൺവേയിലൂടെ സഞ്ചരിച്ചിരുന്ന ഫയർ എൻജിനുമായി കൂട്ടിയിടിച്ചത്. അപകടത്തിന്‍റെയും രക്ഷാപ്രവർത്തനത്തിന്‍റെയും വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിന്‍റെ മുൻഭാഗം വലിയ രീതിയിൽ തകർന്നിട്ടുണ്ട്.

വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യുണൈറ്റഡ് 737 മാക്സ് ഫ്ലൈറ്റിൽ നിന്ന് ദുർഗന്ധം ഉയരുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് അടിയന്തരമായി റൺവേ കടന്നു പോകുകയായിരുന്ന ഫ‌യർ ട്രക്കിലാണ് വിമാനം വന്നിടിച്ചത്.

അപകട സമയത്ത് വിമാനത്തിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. നിലവിൽ വിമാനത്താവളത്തിലേക്ക് മറ്റു വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കുന്നില്ല. പ്രാദേശിക സമയം ആറു മണി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം