ലിയോ പതിനാലാമൻ മാർപ്പാപ്പ

 
World

ക്യാൻസർ വ്യാപിച്ചിട്ടില്ല, മാർപാപ്പയ്ക്ക് തുടർചികിത്സ ആവശ്യമില്ലെന്ന് വത്തിക്കാൻ

രോഗം ബാധിച്ച ഭാഗം പൂർണമായി നീക്കം ചെയ്യപ്പെട്ടെന്നും പരിശോധനയിൽ വ്യക്തമായതായി ഡോക്‌ടർമാർ

Manju Soman

വത്തിക്കാൻ സിറ്റി: ശ്വാസകോശ ക്യാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് തുടർ ചികിത്സയുടെ ആവശ്യമില്ലെന്ന് വത്തിക്കാൻ. ക്യാൻസർ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. രോഗം ബാധിച്ച ഭാഗം പൂർണമായി നീക്കം ചെയ്യപ്പെട്ടെന്നും പരിശോധനയിൽ വ്യക്തമായതായി ഡോക്‌ടർമാർ റിപ്പോർട്ട് ചെയ്തതായും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് 71-കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്‍റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. പതിവ് ആരോഗ്യ പരിശേധനയ്ക്കിടെയാണ് മുഴ കണ്ടെത്തിയത്. ശ്വാസകോശ കാൻസറുകളിൽ ഏറ്റവും സാധാരണമായ അഡിനോകാർസിനോമയാണ് അദ്ദേഹത്തിന് ബാധിച്ചതെന്ന് ശസ്ത്രക്രിയയിലൂടെ സ്ഥിരീകരിച്ചിരുന്നു. റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു.