ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

 
World

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്|Video

3.28 അടി വരെ‌ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടേക്കാമെന്നും തീരദേശവാസികൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നീതു ചന്ദ്രൻ

ടോക്യോ: ജപ്പാനിലെ ക്യുഷുവിൽ അതിശക്തമായ ഭൂചലനം. 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഉത്ഭവകേന്ദ്രമെന്ന് ജപ്പാനിലെ കാലാവസ്ഥാ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 3.28 അടി വരെ‌ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടേക്കാമെന്നും തീരദേശവാസികൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുക്കുവോക, സാഗ, ഓയിറ്റ, മിയാസാക്കി എന്നിവിടങ്ങളിലും ഭൂചലനത്തിന്‍റെ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏഴു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ജപ്പാനിൽ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ജൂൺ 25നുണ്ടായ ഭൂചലനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്

ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എസ്ഐടി