ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി

 
World

കുർബാനയ്ക്കിടെ ക്രൂശിത രൂപം തലയിൽ വീണ് പുരോഹിതന് ദാരുണാന്ത്യം|Video

വിശ്വാസികൾ ഓടിയെത്തി പുരോഹിതനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സ്ഥിരീകരിച്ചു.

MV Desk

ഗ്വായാഗിൽ: കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിത രൂപം തകർന്ന് വീണ് കത്തോലിക്കാ പുരോഹിതൻ അന്തരിച്ചു. ഇക്വഡോറിലാണ് സംഭവം. ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിൽ കുർബാന അർപ്പിച്ചു കൊണ്ടിരുന്ന ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.

ശനിയാഴ്ച വിശ്വാസികളെ അഭിമുഖീകരിച്ചു നിന്നു കൊണ്ട് നിന്നിരുന്ന പുരോഹിതന്‍റെ തലയിലേക്ക് തടിയിൽ നിർമിച്ച ക്രൂശിത രൂപം പതിക്കുകയായിരുന്നു. ഉടൻ തന്നെ പുരോഹിതൻ ബോധരഹിതനായി.

വിശ്വാസികൾ ഓടിയെത്തി പുരോഹിതനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സ്ഥിരീകരിച്ചു. കുർബാന ലൈവ് ആയി സ്ട്രീംചെയ്തു കൊണ്ടിരുന്നതിനാൽ നിരവധി പേരാണ് അപകടം തത്സമയം കണ്ടത്.