ലഷ്കർ നേതാവ് കശ്മീരിലേയ്ക്ക് അയച്ചത് പതിനായിരം ഭീകരരെ

 
World

ലഷ്കർ നേതാവ് കശ്മീരിലേയ്ക്ക് അയച്ചത് പതിനായിരം ഭീകരരെ

വിവരം വ്യക്തമാക്കിയത് പാക് മതപ്രഭാഷകൻ. ഹാഫിസ് സയീദ് കാശ്മീരിലേക്ക് ആയിരക്കണക്കിന് ഭീകരരെ അയച്ചുവെന്നും, അതിനായി അദ്ദേഹം വലിയ ത്യാഗം സഹിച്ചിട്ടുണ്ടെന്നും നസീർ മദ്നി

Reena Varghese

ഇസ്ലാമബാദ്: ലഷ്കർ നേതാവ് കശ്മീരിലേയ്ക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിരുന്നതായി പാക്കിസ്ഥാനിലെ മതപ്രഭാഷകൻ. ലഷ്കർ ഇ തോയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദ് കശ്മീരിലേയ്ക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിരുന്നതായി പക്ക് മതപ്രഭാഷകൻ നസീർ മദ്നി പറഞ്ഞു. ലഷ്‌കര്‍ ഇ തൊയ്ബ യുടെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ ബഹാവല്‍നഗറില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വെളിപ്പെടുത്തല്‍. ഹാഫിസ് സയീദ് കാശ്മീരിലേക്ക് ആയിരക്കണക്കിന് ഭീകരരെ അയച്ചുവെന്നും, അതിനായി അദ്ദേഹം വലിയ ത്യാഗം സഹിച്ചിട്ടുണ്ടെന്നും മദ്നി പ്രസംഗത്തില്‍ അവകാശപ്പെട്ടു.

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ കാശ്മീരിലെ അസ്ഥിരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ പറച്ചില്‍. 2025ലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലും ഹാഫിസ് സയീദിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

സ്ത്രീധനമായി പോത്തിനെ കൊടുത്തില്ല; ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം, കുട്ടികളെ കോടതി സംരക്ഷിക്കും