ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ്

 
World

യുഎസ് യുദ്ധം അവസാനിപ്പിക്കണം: ഇറാൻ

ബുഷെഹർ ആണവ നിലയം ഐഎഇഎ പരിശോധിച്ചു: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ്

Reena Varghese

അന്താരാഷ്ട്ര ആണവോർജ ഏജൻസി അടുത്തിടെ ഇറാന്‍റെ ബുഷെഹർ ആണവ നിലയം പരിശോധിച്ചതായി അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് രംഗത്തെത്തി.ഇറാന്‍റെ സൗകര്യങ്ങൾക്കെതിരായ ആക്രമണത്തിലെ കുറ്റബോധവും തെറ്റും അവഗണിക്കുന്ന നിലപാടുകൾ ആണ് ആണവ നിരീക്ഷണ സംഘം സ്വീകരിച്ചതെന്ന് ബഗായ് ആരോപിച്ചു. ആണവ നിരീക്ഷണ സംഘം തങ്ങളുടെ നിയമപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായും ബഗായ് പറഞ്ഞു.

വിയന്നയിലെ ഇറാന്‍റെ ദൗത്യവും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും തമ്മിലുള്ള പ്രൊഫഷണൽ ആശയ വിനിമയം തുടരുകയാണെന്നും ബുഷെഹർ ആണവ നിലയത്തിന്‍റെ സമീപകാല പരിശോധന ഈ നിയന്ത്രിത സഹകരണം തുടരുന്നു എന്നതിന്‍റെ തെളിവാണ് എന്നും ഒരു മാധ്യമ സമ്മേളനത്തിൽ ബഗായ് വ്യക്തമാക്കി.

യുഎസുമായി നയതന്ത്ര പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളിലേക്ക് തിരിയുമ്പോൾ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാനിയൻ ആവശ്യങ്ങൾക്ക് യുഎസ് വഴങ്ങണമെന്ന ഇറാന്‍റെ നിലപാട് ബഗായ് ആവർത്തിച്ചു.

"ടെഹ്‌റാൻ ഇറാനിയൻ ജനതയുടെ ദേശീയ താൽപര്യങ്ങളും നിയമപരമായ അവകാശങ്ങളും പൂർണ്ണമായും സുരക്ഷിതമാക്കുന്ന ഒരു കരാറിൽ മാത്രമേ ഒപ്പുവെക്കുകയും നടപ്പിലാക്കുകയും ചെയ്യൂ എന്ന് ബഗായി ഊന്നിപ്പറഞ്ഞു.

ഇറാന്‍റെ ആവശ്യങ്ങൾ അതിക്രമവും പരിഹാസ്യവുമായിരുന്നു എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു മറുപടിയായി ചർച്ചകൾക്കിടയിൽ ഇറാനെതിരായ യുഎസ് ആക്രമണം അതിരു കടന്നതും പരിഹാസ്യവുമാണ് എന്ന് ബഗായ് പ്രതികരിച്ചു. അമേരിക്കയിലെ കടുത്ത ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഇടയിൽ പതിവായി കേൾക്കുന്ന ഒരു സന്ദേശം പ്രതിധ്വനിപ്പിച്ചുകൊണ്ട്, ഇസ്രായേൽ യുഎസിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ബഗായ് വാദിച്ചു.